---
title: "വീട്ടിലെ പഴയ ശുചിമുറി പൊളിക്കുന്നതിനിടെ അപകടം ; മധ്യവയസ്‌കന് ദാരുണാന്ത്യം"
english_title: "Accident while demolishing old toilet at home; Middle-aged man dies tragically"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/312273/Accident while demolishing old toilet at home; Middle-aged man dies tragically"
published_at: "2025-08-31T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b48c104fc00_1000312129.png"
keywords: []
---

# വീട്ടിലെ പഴയ ശുചിമുറി പൊളിക്കുന്നതിനിടെ അപകടം ; മധ്യവയസ്‌കന് ദാരുണാന്ത്യം

> **Lead Summary:** തൃശൂർ: തൃശൂർ പഴയന്നൂരിൽ വീട്ടിലെ പഴയ ശുചിമുറി പൊളിക്കുന്നതിനിടെ അപകടം. അപകടത്തിൽ ചുമർ ഇടിഞ്ഞ് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം.

## Article Content

തൃശൂർ: തൃശൂർ പഴയന്നൂരിൽ വീട്ടിലെ പഴയ ശുചിമുറി പൊളിക്കുന്നതിനിടെ അപകടം. അപകടത്തിൽ ചുമർ ഇടിഞ്ഞ് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം.

ചീരക്കുഴി കാഞ്ഞൂർ വീട്ടിൽ കുഞ്ഞികണ്ണൻ്റെ മകൻ രാമൻകുട്ടി (51) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.

അപകടം നടന്നയുടൻ രാമൻകുട്ടിയെ ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴയന്നൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/312273/Accident while demolishing old toilet at home; Middle-aged man dies tragically)